Kerala

പ്രതി പിടിയിൽ, അസ്മിനയെ ലോഡ്ജിലെത്തിച്ചത് ഭാര്യയെന്ന പേരിൽ

തിരുവനന്തപുരം ആറ്റിങ്ങൽ മൂന്നുമുക്കിലെ കൊലപാതകത്തിൽ പ്രതി പിടിയിൽ. കോഴിക്കോട് സ്വദേശിനി അസ്മിനയാണ്(40) മൂന്നുമുക്കിലെ ഗ്രീൻലൈൻ ലോഡ്ജിൽ വെച്ച് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന ജോബി ജോർജിനെ കോഴിക്കോട് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ആദ്യം ജോബി ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ നിന്ന് കായംകുളത്തേക്കാണ് പോയത്. തുടർന്ന് കായംകുളത്ത് പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് കോഴിക്കോടേക്ക് പ്രതി കടന്നതായി വ്യക്തമായത്. പിന്നാലെ കോഴിക്കോട് വെച്ച് ഇയാളെ പിടികൂടുകയായിരുന്നു

വടകര സ്വദേശിനി അസ്മിനയും ജോബിയും തമ്മിൽ മൂന്ന് മാസമായി അടുപ്പത്തിലായിരുന്നു. രണ്ട് കുട്ടികളുടെ മാതാവാണ് അസ്മിന. കഴിഞ്ഞ ദിവസം ജോബി ജോലി ചെയ്യുന്ന ആറ്റിങ്ങലിലെ ലോഡ്ജിലേക്ക് ഭാര്യയെന്ന പേരിലാണ് അസ്മിനയെ കൊണ്ടുവന്നത്. 

രാത്രി മദ്യപിച്ചതിന് ശേഷം അസ്മിനയുമായി വഴക്കുണ്ടാകുകയും ജോബി കുപ്പി കൊണ്ട് ഇവരെ കുത്തിക്കൊല്ലുകയുമായിരുന്നു. ഒരാഴ്ച മുമ്പാണ് ജോബി ലോഡ്ജിൽ ജോലിക്ക് എത്തിയത്.
 

See also  ഔദ്യോഗിക പരിപാടികളിൽ നിശ്ചിത ബിംബങ്ങളും ചിത്രങ്ങളും മാത്രം; ഗവർണർക്ക് ശുപാർശ നൽകാൻ സർക്കാർ

Related Articles

Back to top button