Kerala

രാഷ്ട്രപതി ഇന്ന് കൊച്ചിയിൽ, ഉച്ചയോടെ ഡൽഹിക്ക് മടങ്ങും; നഗരത്തിൽ ഗതാഗത നിയന്ത്രണം

രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കൊച്ചിയിലെത്തും. എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങളിൽ രാഷ്ട്രപതി മുഖ്യാതിഥിയാകും. കോട്ടയത്തുനിന്നു ഹെലികോപ്റ്ററിൽ 11.30ന് എത്തുന്ന രാഷ്ട്രപതിക്കു കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ സ്വീകരണം നൽകും. 

തുടർന്ന് റോഡ് മാർഗം രാഷ്ട്രപതി 11.55ന് കോളജിലെത്തും. സെന്റ് തെരേസാസ് കോളജിലെ ചടങ്ങിനു ശേഷം 1.20ന് രാഷ്ട്രപതി നാവികസേനാ ഹെലിപ്പാഡിൽ മടങ്ങിയെത്തും. തുടർന്ന് ഹെലികോപ്റ്ററിൽ 1.45ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തും. ഇവിടെ നിന്ന് 1.55നുള്ള പ്രത്യേക വിമാനത്തിൽ രാഷ്ട്രപതി ഡൽഹിയിലേക്ക് മടങ്ങിപ്പോകും. 

രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നേവൽബേസ് തേവര- എംജി റോഡ്- ജോസ് ജംഗ്ഷൻ  ബിടിഎച്ച് -പാർക്ക് അവന്യൂ റോഡ്- മേനക  ഷൺമുഖം റോഡ്- തുടങ്ങിയ ഭാഗങ്ങളിലാണ് ഗതാഗത നിയന്ത്രണം. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് 2 വരെയാണ് നിയന്ത്രണം.
 

See also  നെയ്യാറ്റിൻകരയിൽ യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി; രക്ഷിക്കാൻ ചാടിയ സഹോദരനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

Related Articles

Back to top button