Kerala

ശബരിമലയിലെ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി ബെല്ലാരിയിലെ സ്വർണവ്യാപാരിക്ക് വിറ്റു; നിർണായക കണ്ടെത്തൽ

ശബരിമല സ്വർണക്കവർച്ച കേസിൽ നിർണായക കണ്ടെത്തലുമായി പ്രത്യേക അന്വേഷണ സംഘം. ചെന്നൈയിൽ വേർതിരിച്ചെടുത്ത സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി ബെല്ലാരിയിലെ സ്വർണവ്യാപാരിയായ ഗോവർധന് വിറ്റതായി എസ് ഐ ടി കണ്ടെത്തി. ഇതുസംബന്ധിച്ച് ഗോവർധൻ എസ് ഐ ടിക്ക് മൊഴി നൽകി. 

ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ വെച്ച് പാളികളിൽ നിന്ന് വേർതിരിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്നാണ് ഗോവർധന്റെ മൊഴി. ഇതേ തുടർന്നാണ് തൊണ്ടി മുതൽ കണ്ടെത്തുന്നതിനായി എസ് ഐ ടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബംഗളൂരുവിലേക്ക് ഇന്ന് പോയത്. 

ഗോവർധനെ ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചു വരുത്തിയാണ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. ഗോവർധനും വിൽപ്പന സ്ഥിരീകരിച്ചതോടെയാണ് പോറ്റിയെ ബെല്ലാരിയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്.
 

See also  സന്ദീപ് വാര്യര്‍ പാണക്കാട്ടേക്ക്

Related Articles

Back to top button