Kerala
സുഹൃത്തിനൊപ്പം 24കാരിയായ ഭാര്യ ഒളിച്ചോടി; പോലീസ് സ്‌റ്റേഷൻ പരിസരത്ത് വെച്ച് ആക്രമിച്ച് ഭർത്താവ്

കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് സ്‌റ്റേഷൻ പരിസരത്ത് വെച്ച് ആക്രമിച്ച് ഭർത്താവ്. പത്തനംതിട്ട അടൂരിലാണ് സംഭവം. മർദനമേറ്റ അടൂർ മൂന്നാളം സ്വദേശിനിയായ യുവതിക്ക് തലയ്ക്ക് പരുക്കേറ്റു. യുവതിയെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
22ാം തീയതിയാണ് 24കാരിയായ യുവതി ഭർത്താവിന്റെ സുഹൃത്തായ യുവാവിനൊപ്പം ഇറങ്ങിപ്പോയത്. തുടർന്ന് ഭർത്താവിന്റെ അമ്മ പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെ കണ്ടെത്തി. കോടതിയിൽ ഹാജരാക്കാൻ പോകുന്ന സമയത്താണ് പോലീസ് സ്‌റ്റേഷൻ പരിസരത്ത് വെച്ച് ഭർത്താവ് യുവതിയെ ആക്രമിച്ചത്
വിദേശത്തായിരുന്ന ഭർത്താവ് യുവതിയെ കാണാനില്ലെന്ന വാർത്ത അറിഞ്ഞാണ് നാട്ടിലെത്തിയത്. ആക്രമണം നടത്തിയ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവാവും യുവതിയും പ്രണയിച്ച് വിവാഹം ചെയ്തവരാണ്.



