Kerala

പിഎം ശ്രീയിൽ കടുത്ത നിലപാടുമായി സിപിഐ; വഞ്ചനാപരമായ നിലപാടെന്ന് എഐഎസ്എഫ്

ശക്തമായ എതിർപ്പ് തള്ളി കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ചേർന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയിൽ സിപിഐക്ക് കടുത്ത അമർഷം. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്യും. എൽഡിഎഫ് ചർച്ച ചെയ്യുമെന്ന സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെയാണ് ഏകപക്ഷീയമായി ധാരണാപത്രത്തിൽ ഒപ്പിട്ടതെന്ന് സിപിഐ പറയുന്നു

പ്രതിഷേധം കണക്കിലെടുക്കാതെ ധാരണാപത്രത്തിൽ ഒപ്പിട്ടത് മുന്നണി മര്യാദകളുടെ ലംഘനമാണെനന് സിപിഐ കരുതുന്നു. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് എതിർപ്പ് അറിയിക്കാനാണ് സിപിഐയുടെ നീക്കം. മറ്റ് ഘടകകക്ഷികളുമായും സിപിഐ ചർച്ച നടത്തും. അതേസമയം പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെക്കാൻ ഇടയായ സാഹചര്യം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിശദീകരിക്കും

വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിക്കുമെന്ന് എഐഎസ്എഫ് വ്യക്തമാക്കി. സർക്കാർ നടപടി വഞ്ചനാപരമായ നിലപാടെന്ന് എഐഎസ്എഫ് വാർത്താക്കുറിപ്പിറക്കി. ഇന്ന് പഞ്ചായത്ത്, ക്യാമ്പസ് തലങ്ങളിൽ വ്യാപക പ്രതിഷേധത്തിന് എംഎസ്എഫും ആഹ്വാനം ചെയ്തിട്ടുണ്ട്.
 

See also  വിപഞ്ചികയുടേത് കൊലപാതകമെന്ന് സംശയം, മൃതദേഹം നാട്ടിലെത്തിക്കണം: കുടുംബം ഹൈക്കോടതിയിൽ

Related Articles

Back to top button