ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുമായി എസ്ഐടിയുടെ തെളിവെടുപ്പ് തുടരുന്നു

ശബരിമല സ്വർണ്ണക്കൊള്ളയിൽ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി എസ്ഐടിയുടെ തെളിവെടുപ്പ് തുടരുന്നുയ പോറ്റിയുടെ ബെംഗളുരുവിലെ ഭൂമി, റിയൽ എസ്റ്റേറ്റ് വിവരങ്ങൾ എസ്ഐടി പരിശോധിച്ചു. ഇന്നലെ ഫ്ലാറ്റിൽ നടന്ന പരിശോധനയിൽ ഭൂമി ഇടപാടുകളുടെ രേഖകൾ കണ്ടെടുത്തു. കേസിൽ കർണാടക ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധനെയും ,സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെയും സാക്ഷികളാക്കിയേക്കും.
അതേസമയംം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫ്‌ളാറ്റിൽ നിന്ന് ഇന്നലെ സ്വർണം കണ്ടെത്തിയിരുന്നു. 150 ഗ്രാം സ്വർണമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരു മല്ലേശ്വരത്തെ ഫ്‌ളാറ്റിൽ നിന്ന് പിടികൂടിയത്. അന്വേഷണ സംഘം ഇന്ന് രാവിലെ 9.15ഓടെയാണ് പോറ്റിയുടെ ഫ്‌ളാറ്റിലേക്ക് എത്തിയത്. വേർതിരിച്ച് സ്വർണം കൈക്കലാക്കാൻ പോറ്റി സ്വർണപാളി നാഗേഷിന് കൈമാറിയത് ബംഗളൂരുവിൽ നിന്നാണ്. ഇതും, പോറ്റിക്ക് ബംഗളൂരുവിൽ ലഭിച്ച സഹായങ്ങളും എസ്‌ഐടി അന്വേഷിക്കും. ഹൈദരാബാദിലും എത്തി തെളിവെടുപ്പ് നടത്തും.
ദ്വാരപാലക ശിൽപത്തിന്റെ സ്വർണപ്പാളിയിൽ നിന്ന് പോറ്റി വേർതിരിച്ചെടുത്ത സ്വർണം എവിടെ എന്നായിരുന്നു അവശേഷിച്ച ചോദ്യം. ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധനിലേക്ക് അന്വേഷണസംഘം എത്തിയതാണ് കേസിൽ നിർണായകമായത്. ഒരാഴ്ച്ച മുമ്പ് എസ്‌ഐടി ഗോവർധന്റെ മൊഴിയെടുത്തിരുന്നു. സ്വർണം പോറ്റിയിൽ നിന്ന് വാങ്ങിയെന്ന് ഗോവർധൻ സമ്മതിച്ചു. തുടർന്ന് ബെല്ലാരിയിൽ എത്തി എസ്‌ഐടി സ്വർണം വീണ്ടെടുത്തു. 400 ഗ്രാമിലധികം സ്വർണമാണ് കണ്ടെടുത്തത്.



