Kerala

അനാവശ്യ രാഷ്ട്രീയ വിവാദങ്ങൾ തള്ളുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അനാവശ്യ രാഷ്ട്രീയ വിവാദങ്ങളെ തള്ളുന്നുവെന്ന് വി ശിവൻകുട്ടി. മതനിരപേക്ഷത ഉറപ്പിക്കുമെന്നും എന്നും കുട്ടികളുടെ പക്ഷത്ത് എന്നും മന്ത്രി. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് മന്ത്രി നയം വ്യക്തമാക്കിയത്. പിഎം ശ്രീ പദ്ധതിയുടെ ധാരണപത്രത്തിൽ സൂചിപ്പിച്ച കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കാൻ മത്സരിക്കുകയാണ് ചിലരെന്ന് മന്ത്രി കുറ്റപ്പെടുത്തി.

പദ്ധതിയിൽ ഒപ്പുവച്ചാൽ പാഠ്യപദ്ധതിയെല്ലാം മാറ്റി കേന്ദ്രം നിശ്ചയിച്ചുനൽകുന്നത് നടപ്പാക്കേണ്ടി വരുമെന്നത് അവാസ്തവമാണെന്നും മന്ത്രി വിശദമാക്കി. സംസ്ഥാനങ്ങൾക്ക് അവരുടെ കരിക്കുലം തുടരാമെന്ന കാര്യം ദേശീയ വിദ്യാഭ്യാസനയംതന്നെ വ്യക്തമാക്കിയിട്ടുണ്ട് (പേജ് 17 പാരഗ്രാഫ് 3). മാത്രവുമല്ല, രാജ്യത്ത് സംഭവിക്കുന്ന മാറ്റങ്ങൾക്ക് അനുസൃതമായി പാഠ്യപദ്ധതി പരിഷ്‌കരിച്ച ഏകസംസ്ഥാനവും കേരളമാണ്. 

ഹയർ സെക്കൻഡറി വിദ്യാഭ്യാസം ആരംഭിച്ചശേഷം എൻസിഇആർടി പുസ്തകങ്ങളും എസ് സി ഇ ആർ ടി പുസ്തകങ്ങളും ചേർത്തുനിർത്തിയാണ് പാഠ്യപദ്ധതി രൂപീകരിച്ചിട്ടുള്ളത്. അക്കാദമികപരമായി ഏതു പുസ്തകം സ്വീകരിച്ചാലും അതിലെ ഏതു പാഠം പഠിപ്പിക്കണം, പഠിപ്പിക്കരുത് എന്നു തീരുമാനിക്കാനുള്ള പരമാധികാരം സംസ്ഥാനങ്ങൾക്കുണ്ട്. അതുകൊണ്ടാണ് എൻസിഇആർടി രാഷ്ട്രീയതാത്പര്യം മുൻനിർത്തി പാഠഭാഗങ്ങൾ വെട്ടിമാറ്റിയപ്പോൾ കേരളം അഡീഷണൽ പാഠപുസ്തകങ്ങൾ പുറത്തിറക്കുകയും പഠിപ്പിക്കുകയും ചെയ്തത്. 

ഇതിലും തൃപ്തിയില്ലാത്തവർ പിഎം ശ്രീ നടപ്പാക്കിയ സംസ്ഥാനങ്ങളിൽ നേരിട്ട് അന്വേഷിച്ച് ബോധ്യപ്പെടാവുന്നതാണ്. എതിർക്കുന്ന ചില ദേശീയപാർടികൾക്ക് ഈ വിവരങ്ങൾ വേഗത്തിൽ ശേഖരിച്ച് ജനങ്ങളെ അറിയിക്കാനും കഴിയും  മന്ത്രി ലേഖനത്തിൽ വ്യക്തമാക്കി.

See also  അൽപവസ്ത്രം ധരിച്ച് മന്ത്രിമാർക്കൊപ്പമുള്ള ചിത്രങ്ങൾ വന്നില്ലേ; പരാതി ഉന്നയിച്ച സ്ത്രീകളെ അധിക്ഷേപിച്ച് വികെ ശ്രീകണ്ഠൻ

Related Articles

Back to top button