Kerala

എറണാകുളം വടക്കൻ പറവൂരിൽ ഭർത്താവ് ഭാര്യയെ തല്ലിക്കൊന്നു; തടയാൻ ശ്രമിച്ച മകനും മർദനമേറ്റു

എറണാകുളം വടക്കൻ പറവൂരിൽ ഭർത്താവ് ഭാര്യയെ തല്ലിക്കൊന്നു. വെടിമറ സ്വദേശി കോമളമാണ് കൊല്ലപ്പെട്ടത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ഉണ്ണികൃഷ്ണനെ പറവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥിരമായി മദ്യപിച്ചെത്തുന്ന ഉണ്ണികൃഷ്ണൻ കോമളത്തെ മർദിക്കുന്നതും പതിവായിരുന്നു. 

ഇന്നലെ രാത്രിയും മദ്യപിച്ചെത്തിയ ഉണ്ണികൃഷ്ണൻ കോമളവുമായി വഴക്കുണ്ടാക്കി. പിന്നാലെ തലയ്ക്ക് ശക്തിയായി അടിക്കുകയും ചെയ്തു. അടിയേറ്റ് അവശനിലയിലായ കോമളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മയെ മർദിക്കുന്നത് തടയാനെത്തിയ മകൻ ഷിബുവിനും മർദനമേറ്റു

ഷിബു ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ വർഷം സമാനരീതിയിൽ കോമളത്തെ മർദിച്ചതിന് ഉണ്ണികൃഷ്ണൻ അറസ്റ്റിലായിരുന്നു. ഈ കേസിൽ ജാമ്യത്തിൽ കഴിയുമ്പോഴാണ് കൊലപാതകം.
 

See also  മാവേലിക്കരയിൽ പാലം തകർന്നുവീണ സംഭവം; കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്താൻ മന്ത്രിയുടെ നിർദേശം

Related Articles

Back to top button