Kerala
തൃശ്ശൂർ ഡിഐജി ഓഫീസിന് സമീപത്തെ ക്ഷേത്രത്തിൽ കവർച്ച; ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു

തൃശ്ശൂർ ഡിഐജി ഓഫീസിന് സമീപത്തുള്ള ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷ്ടാവ് പണം കവർന്നു. തൃശ്ശൂർ ഇരട്ടച്ചിറ ശിവക്ഷേത്രത്തിലാണ് കവർച്ച നടന്നത്
രാത്രി 11.42നാണ് മോഷ്ടാവ് മാരിയമ്മൻ കോവിലിൽ എത്തിയത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂടാതെ മോഷ്ടാവിന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ ഭണ്ഡാരത്തിന് സമീപത്ത് നിന്ന് കിട്ടി
വോട്ടർ കാർഡ്, പാൻ കാർഡ്, ആധാർ കാർഡ് എന്നിവയാണ് ഭണ്ഡാരത്തിന് സമീപത്ത് നിന്ന് വീണുകിട്ടിയത്. മനോജ് മുർമു എന്നാണ് കാർഡിലെ പേര്. പോലീസ് അന്വേഷണം ആരംഭിച്ചു



