Kerala

കൊല്ലത്ത് സ്‌കൂൾ കലോത്സവം നടക്കുന്നതിനിടെ പന്തൽ തകർന്നുവീണു; വിദ്യാർഥികൾക്കും അധ്യാപകർക്കും പരുക്ക്

കൊല്ലം പൂതക്കുളത്ത് കലോത്സവം നടക്കുന്നതിനിടെ പന്തൽ തകർന്ന് വീണ് അധ്യാപകർക്കും വിദ്യാർഥികൾക്കും പരുക്ക്. പൂതക്കുളം ഗവ. എച്ച്എസ്എസിലാണ് സംഭവം. കനത്ത മഴയിലും കാറ്റിലുമാണ് പന്തൽ തകർന്നുവീണത്. വിദ്യാർഥികളും അധ്യാപകരും ഓടി രക്ഷപ്പെടുകയായിരുന്നു

അധ്യാപികമാരായ രശ്മി(40), നബില(32), വിദ്യാർഥികളായ അഭിരാം(14), മിലൻ സുധീർ(13) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അധ്യാപകരുടെ തലയ്ക്ക് തുന്നലുണ്ട്

വിദ്യാർഥികളുടെ പരുക്ക് ഗുരുതരമല്ല. പിടിഎ പ്രസിഡന്റ് വേദിയിൽ സംസാരിക്കുന്നതിനിടെയാണ് പന്തൽ തകർന്നുവീണത്. കലോത്സവത്തിന്റെ ഉദ്ഘാടന ദിവസമായിരുന്നു ഇന്ന്.
 

See also  ഒടുവിൽ താഴെയിറങ്ങി; കൊച്ചിയില്‍ റോഡരികിലെ മരത്തില്‍ കുടുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി

Related Articles

Back to top button