Kerala

ഫോൺ ചെയ്ത് പാലത്തിലൂടെ നടന്നു, പിന്നാലെ പുഴയിൽ ചാടി; പ്ലസ് ടു വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി

വൈക്കത്ത് പ്ലസ് ടു വിദ്യാർഥിനിയെ മൂവാറ്റുപുഴയാറിൽ മരിച്ച നിലയിൽ കണ്ടെത്തി. പോളശേരി പാർഥശേരി പ്രതാപന്റെ മകൾ പി പൂജയാണ്(17) മരിച്ചത്. കുലശേഖരമംഗലം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർഥിനിയാണ്

അക്കരപ്പാടം പാലത്തിൽ നിന്ന് കുട്ടി മൂവാറ്റുപുഴയാറിലേക്ക് ചാടുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. 

സ്‌കൂൾ യൂണിഫോമിൽ പൂജ പാലത്തിൽ ഫോൺ ചെയ്ത് നടക്കുന്നത് നാട്ടുകാർ കണ്ടിരുന്നു. പിന്നാലെയാണ് കുട്ടി പുഴയിൽ ചാടിയത്. വൈക്കം, കോട്ടയം എന്നിവിടങ്ങളിൽ നിന്ന് സ്‌കൂബ ടീം എത്തിയാണ് മൃതദേഹം കണ്ടെടുത്തത്.
 

See also  ഒരു ദിവസത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വർണവില; പവന് ഇന്ന് 680 രൂപ വർധിച്ചു

Related Articles

Back to top button