Kerala

മുന്നണി ചർച്ച ചെയ്ത് പരിഹരിക്കും, വ്യവസ്ഥകൾ പരിശോധിക്കുമെന്നും ടിപി രാമകൃഷ്ണൻ

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ മുന്നണിയിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. സിപിഐ ഉയർത്തിയ വിഷയങ്ങളും ഒപ്പുവെച്ച ധാരണയിലെ വ്യവസ്ഥകളും പരിശോധിക്കും. അതേസമയം ഇടതുമുന്നണി യോഗം എന്ന് ചേരുമെന്ന് ടിപി രാമകൃഷ്ണൻ വ്യക്തമാക്കിയില്ല

പിഎം ശ്രീ വിവാദം മുന്നണി ചർച്ച ചെയ്ത് പരിഹരിക്കും. പിഎം ശ്രീ പദ്ധതി വഴി ദേശീയ വിദ്യാഭ്യാസ നയം കടന്നുവരുന്നുണ്ടോ എന്നും ഇപ്പോൾ ഒപ്പുവെച്ച ധാരണയിലെ വ്യവസ്ഥകളും പരിശോധിക്കും. സിപിഐ ഉയർത്തിയ വിഷയങ്ങൾ ചർച്ച ചെയ്യും. എല്ലാ പാർട്ടികളുടെയും അഭിപ്രായം തേടും. പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു

അതേസമയം പിഎം ശ്രീ പിൻവലിക്കണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് സിപിഐ. ഡൽഹിയിൽ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുമായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ കൂടിക്കാഴ്ച നടത്തി. പിഎം ശ്രീ കരാർ റദ്ദാക്കണമെന്ന് തന്നെയാണ് നിലപാടെന്ന് കൂടിക്കാഴ്ചക്ക് ശേഷവും ഡി രാജ പ്രതികരിച്ചു.
 

See also  അവരുടെ സർക്കാർ പെട്രോൾ വില കൂട്ടിയത് അവർ അറിഞ്ഞില്ലേ; മഹിളാ മോർച്ച പ്രതിഷേധത്തെ പരിഹസിച്ച് കെ മുരളീധരൻ

Related Articles

Back to top button