Kerala
ഇന്നലെ കൂടിയത് ഇന്ന് അതേ പോലെ കുറഞ്ഞു; സ്വർണവിലയിൽ വൻ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 1400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 88,360 രൂപയിലെത്തി. ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,045 രൂപയായി
ഇന്നലെ രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി സ്വർണവില 1400 രൂപ വർധിച്ചിരുന്നു. ഇന്ന് അതേ തുക കുറയുകയായിരുന്നു. ഒക്ടോബർ 17നാണ് സ്വർണവില സർവകാല റെക്കോർഡിലെത്തിയത്. അന്ന് 97,360 രൂപയായിരുന്നു പവന്റെ വില
രാജ്യാന്തരവിലയിലെ മാറ്റമാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 143 രൂപ കുറഞ്ഞ് 9037 രൂപയായി.



