Kerala

പാലക്കാട് കുത്തനൂരിൽ ടാങ്കർ ലോറി മറിഞ്ഞു; പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം

പാലക്കാട് കുത്തനൂരിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. കുത്തനൂർ തോലന്നൂർ പൂളക്കപ്പറമ്പിലാണ് ലോറി മറിഞ്ഞത്. അപകടത്തെ തുടർന്ന്  പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി

എറണാകുളത്ത് നിന്ന് വന്ന ടാങ്കറിൽ ടൊൽവിൻ എന്ന രാസവസ്തുവാണ് ഉള്ളത്. നേരിയ ചോർച്ച അനുഭവപ്പെട്ടതോടെയാണ് ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയത്

അപകടം നടന്നതിന്റെ അര കിലോമീറ്റർ ചുറ്റളവിലുള്ളവർക്കാണ് നിർദേശം. ടാങ്കർ നീക്കാനുള്ള നടപടികൾ അഗ്നിരക്ഷാ സേന ആരംഭിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു
 

See also  അടൂരിൽ വിൽപ്പനക്ക് എത്തിച്ച കഞ്ചാവുമായി ആർ എസ് എസ് നേതാവ് പിടിയിൽ

Related Articles

Back to top button