Gulf

കായംകുളം സ്വദേശി ഹൃദയാഘാതത്താല്‍ മരിച്ചു

ദുബൈ: കായംകുളം സ്വദേശിയായ യുവാവ് ദുബൈയില്‍ ഹൃദയാഘാതത്താല്‍ മരിച്ചു. ദുബൈയിലെ ജെഎസ്എസ് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ സൂപ്പര്‍വൈസറായിരുന്ന ബിനു വര്‍ഗീസ് (47) ആണ് മരിച്ചത്. കുളിക്കാന്‍ കയറിയ ബിനു ദീര്‍ഘനേരമായിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരും ക്യാമ്പ് ബോസും പരിശോധിച്ചപ്പോഴാണ് നിലത്ത് നിശ്ചലമായ കിടക്കുന്ന നിലയില്‍ കണ്ടത്.

ദുബൈ പൊലിസ് എത്തിയാണ് മരണം സ്ഥിരീകരിച്ചത്. പെട്ടെന്ന് സംഭവിച്ച ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഭാര്യ: ഷൈമ. മക്കള്‍: ബ്ലെസ്, ബെന്‍.

The post കായംകുളം സ്വദേശി ഹൃദയാഘാതത്താല്‍ മരിച്ചു appeared first on Metro Journal Online.

See also  അബുദാബിയിലെ വ്യവസായ മേഖലക്ക് സമീപം ഇറാന്റെ ആക്രമണം; അഞ്ച് ഇന്ത്യക്കാർക്ക് പരുക്ക്

Related Articles

Back to top button