Kerala

കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി ഇന്ന് പ്രഖ്യാപിക്കും

കേരളപ്പിറവി ദിനമായ ഇന്ന് ചരിത്ര പ്രഖ്യാപനം നടത്താൻ സർക്കാർ. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും. വൈകിട്ട് 3.30 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുപ്രഖ്യാപനം നടക്കും. 

മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ എന്നിവർ മുഖ്യാതിഥികളാകും. പ്രഖ്യാപനം നടത്തുന്നതോടെ രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളം മാറും. കേരള സംസ്ഥാനം രൂപീകൃതമായിട്ട് ഇന്ന് 69 വർഷം പൂർത്തിയാകുന്ന ഘട്ടത്തിലാണ് നിർണായക പ്രഖ്യാപനം നടത്താൻ സർക്കാർ ഒരുങ്ങുന്നത്.

കണക്കുകൾക്കപ്പുറം ഭക്ഷണം, താമസ സൗകര്യം, ചികിത്സ എന്നിവ ലഭിക്കാതെ ഒരാൾ പോലും കേരളത്തിലില്ല എന്ന് ഉറപ്പുവരുത്തുന്നതിന് കൂടിയാണ് ഈ പ്രഖ്യാപനം. മലയാളികൾക്ക് അഭിമാനിക്കാവുന്ന മാനവിക മാതൃകയാണിതെന്നായിരുന്നു കേരളപ്പിറവി ആശംസകൾ നേർന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.

See also  എല്ലാ ആവശ്യവും നിറവേറ്റാൻ ആകുമോ; പത്മജയുടെ ആത്മഹത്യാ ശ്രമത്തിൽ പ്രതികരിച്ച് സണ്ണി ജോസഫ്

Related Articles

Back to top button