Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പ്രതീക്ഷയോടെ ആഭരണപ്രേമികൾ

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. രണ്ട് ദിവസത്തെ വർധനവിന് ശേഷമാണ് വിലയിൽ ഇന്ന് ഇടിവ് പ്രകടമായത്. പവന് 200 രൂപയാണ് കുറഞ്ഞത്. അതേസമയം പവന്റെ വില ഇപ്പോഴും 90,000ത്തിന് മുകളിൽ തന്നെ തുടരുകയാണ്. 

ഒരു പവന്റെ വില 90,200 രൂപയാണ്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,275 രൂപയായി. ഇന്നലെ പവന് രണ്ട് തവണകളിലായി 1320 രൂപയാണ് വർധിച്ചത്. ഇതോടെയാണ് ദിവസങ്ങൾക്ക് ശേഷം സ്വർണവില വീണ്ടും 90,000 കടന്നത്. 

ആഗോള വിപണിയിലും വിലയിടിവുണ്ട്. സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 4001.74 ഡോളറായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 21 രൂപ കുറഞ്ഞ് 9225 രൂപയായി
 

See also  സർവീസ് റോഡ് തകർന്നു; പാലിയേക്കര ടോൾ പിരിവ് നിരോധനം വ്യാഴാഴ്ച വരെ നീട്ടി

Related Articles

Back to top button