Kerala

16കാരൻ കാറുമായി റോഡിലിറങ്ങി, നിരവധി വാഹനങ്ങളിൽ ഇടിച്ചുകയറി; വയോധികയ്ക്ക് ഗുരുതര പരുക്ക്

കൊച്ചി ഞാറയ്ക്കലിൽ 16 വയസുകാരൻ ഓടിച്ച കാറിടിച്ച് വയോധികയ്ക്ക് ഗുരുതര പരുക്ക്. ഞാറയ്ക്കൽ മുതൽ ചെറായി വരെയുള്ള റോഡിൽ അലക്ഷ്യമായി കാറോടിച്ച് നിരവധി അപകടങ്ങളാണ് 16കാരൻ വരുത്തി വെച്ചത്. നിരവധി വാഹനങ്ങളിൽ കാറിടിച്ച് കയറി

മൂന്ന് കുട്ടികളാണ് കാറിലുണ്ടായിരുന്നത്. എടവനക്കാട്, ചെറായി, ഞാറയ്ക്കൽ എന്നീ സ്ഥലങ്ങളിലുണ്ടായിരുന്ന വാഹനങ്ങളിൽ കാർ ഇടിച്ചു. എടവനക്കാട് വെച്ചാണ് വയോധികയെ കാറിടിച്ചത്. വൈക്കത്ത് രജിസ്റ്റർ ചെയ്ത വാഹനമാണിത്

ഒടുവിൽ ഞാറയ്ക്കലിൽ വെച്ച് വാഹനം പോലീസ് പിടികൂടുകയായിരുന്നു. വിദ്യാർഥികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വാഹനത്തിന്റെ യാത്ര കണ്ട് ആളുകൾ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം
 

See also  ശക്തമായ മഴ: 10 ജില്ലകളിലും കുട്ടനാട് താലൂക്കിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Related Articles

Back to top button