Kerala

കേരളത്തെ അതി ദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി; പ്രതിഷേധിച്ച് പ്രതിപക്ഷം

കേരളത്തെ അതി ദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ 9 മണിക്ക് തുടങ്ങിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പ്രതീക്ഷിച്ച പോലെ തന്നെ പ്രതിപക്ഷം ഇതിനെ എതിർത്തു. അതി ദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം തട്ടിപ്പാണെന്ന് പ്രതിപക്ഷം ആരോപിച്ചു. 

കേരളത്തെ അതി ദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാ കവാടത്തിൽ കുത്തിയിരുന്ന് മുദ്രവാക്യം മുഴക്കി. സഭയോട് സഹകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സഭ ചേർന്നത് ചട്ടം ലംഘിച്ചാണെന്നും പ്രതിപക്ഷം വിമർശിച്ചു

എന്നാൽ പ്രതിപക്ഷം ഭയക്കുന്നത് എന്തിനാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. തട്ടിപ്പെന്ന് പറയുന്നത് പ്രതിപക്ഷമാണ്. ഇത് സ്വന്തം ശീലം കൊണ്ട് പറയുന്നത്. പറഞ്ഞത് എന്തോ അത് നടപ്പാക്കുകയാണ് ഇടത് സർക്കാരിന്റെ ശീലമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

പങ്കാളിത്ത അധിഷ്ഠിതമായ പ്രക്രിയയിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഓരോ കുടുംബത്തിനും മൈക്രോ പ്ലാനുകൾ തയ്യാറാക്കി. 2025-26ൽ 60 കോടി രൂപ പ്രത്യേകം അനുവദിച്ചു. ആവശ്യമായ രേഖകൾ എല്ലാം ഇവർക്ക് എത്തിച്ചു. മൂന്ന് നേരം ഭക്ഷണത്തിന് കഴിയാത്തവർക്ക് അത് ഉറപ്പാക്കി. 4677 കുടുംബങ്ങൾക്ക് വീട് ആവശ്യമായി വന്നു. ലൈഫ് മുഖേന വീട് നിർമാണം പൂർത്തിയാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

See also  മുനമ്പം വഖഫ് ഭൂമി ഹിന്ദു-മുസ്ലിം പ്രശ്നമല്ല; അവിടെ ക്രൈസ്തവരും ഉൾപ്പെടുന്നു: പ്രകാശ് ജാവ്ദേക്കർ

Related Articles

Back to top button