Kerala

മൂന്നാറിലെ കുറ്റക്കാരായ ടാക്‌സി ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും; ഓൺലൈൻ ടാക്‌സി എല്ലായിടത്തും ഓടുമെന്ന് മന്ത്രി

മൂന്നാറിൽ ടാക്‌സി ഡ്രൈവർമാരിൽ നിന്ന് മുംബൈ സ്വദേശിനിക്ക് ദുരനുഭവമുണ്ടായ സംഭവത്തിൽ കുറ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ആറ് കുറ്റക്കാരുണ്ട്. അവരെ പിടികൂടിക്കഴിഞ്ഞാൽ ഉടൻ ലൈസൻസ് റദ്ദാക്കും. ഓൺലൈൻ ടാക്‌സി ഒരിടത്തും നിർത്തലാക്കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി

ഓൺലൈൻ ടാക്‌സി മൂന്നാറിലും ഓടും. തടയാൻ ടാക്‌സി തൊഴിലാളികൾക്ക് അവകാശമില്ല. മൂന്നാറിൽ നടക്കുന്നത് തനി ഗുണ്ടായിസമാണ്. ഡബിൾ ഡെക്കർ ബസ് വന്നപ്പോഴും ടാക്‌സി ഡ്രൈവർമാർ ഇതേ നിലപാട് സ്വീകരിച്ചു. അതിന്റെ ഫലം അവർ അനുഭവിച്ചു. മൂന്നാറിൽ പരിശോധന ശക്തമാക്കും

പിഴ അടയ്ക്കാത്തവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. ഓൺലൈൻ ടാക്‌സി ഡ്രൈവർമാരും തൊഴിലാളികളാണ്. ഒരു തൊഴിലാളി മറ്റൊരു തൊഴിലാളിക്ക് ശല്യമാകരുതെന്നും മന്ത്രി പറഞ്ഞു. അറസ്റ്റിലായ മൂന്ന് ടാക്‌സി ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിന് ആർടിഒക്ക് കത്ത് നൽകിയിട്ടുണ്ട്. ഇവരുടെ വാഹന പെർമിറ്റും റദ്ദാക്കും
 

See also  ഇപിയുടെ ചാട്ടം ബിജെപിയിലേക്ക് ആകാനാണ് സാധ്യതയെന്ന് കെ സുധാകരൻ

Related Articles

Back to top button