Kerala
സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന്റെ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് 720 രൂപയാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. പവന്റെ 89,080 രൂപയിലേക്ക കുറഞ്ഞു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഇന്ന് പവന്റെ വ്യാപാരം നടക്കുന്നത്
ഗ്രാമിന് 90 രൂപ കുറഞ്ഞ് 11,135 രൂപയിലേക്ക് എത്തി. ഒക്ടോബറിൽ പവന്റെ വില 97,000 കടന്നിരുന്നു. പിന്നാലെയാണ് വില പതിയെ ഇടിഞ്ഞു തുടങ്ങിയത്. കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് പവന്റെ വിലയിൽ 8200 രൂപയുടെ കുറവുണ്ടായി
വിലയിടിവ് വരും ദിവസങ്ങളിലും തുടർന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. 18 കാരറ്റ് സ്വർണത്തിനും വിലക്കുറവുണ്ട്. ഗ്രാമിന് 73 രൂപ കുറഞ്ഞ് 9111 രൂപയിലേക്കെത്തി



