Kerala
സ്വർണവിലയിൽ ഇന്നും ഇടിവ്; പവന് ഇന്ന് 360 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് ഇന്ന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ട് ദിവസം കൊണ്ട് പവന് 440 രൂപയുടെ കുറവുണ്ടായി. ഇന്നലെ 80 രൂപ പവന് കുറഞ്ഞിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന് 72,800 രൂപയിലെത്തി
ഗ്രാമിന് 45 രൂപ കുറഞ്ഞ് 9100 രൂപയിലെത്തി. നാല് ദിവസങ്ങൾക്ക് ശേഷമാണ് പവന്റെ വില 73,000ത്തിന് താഴെ എത്തുന്നത്. കഴിഞ്ഞാഴ്ച തുടക്കം മുതൽ കുതിച്ചു കയറിയിരുന്ന സ്വർണവില വെള്ളിയാഴ്ച മുതലാണ് കുറയാൻ തുടങ്ങിയത്
18 കാരറ്റ് സ്വർണം ഗ്രാമിന് 7465 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 122 രൂപയിൽ തുടരുന്നു.



