അങ്കമാലിയിൽ 6 മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; അമ്മൂമ്മ ആശുപത്രിയിൽ അറസ്റ്റിൽ

അങ്കമാലി കരിപ്പാലയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മൂമ്മ റോസിലി(66) അറസ്റ്റിൽ. മാനസികവിഭ്രാന്തിയെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം. മരിച്ച ഡെൽന മരിയ സാറയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി വൈകിട്ട് നാല് മണിക്ക് എടക്കുന്നം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും
കുഞ്ഞിന്റേത് കൊലപാതകമാണെന്ന് പോലീസ് ഇന്നലെ തന്നെ സ്ഥിരീകരിച്ചിരുന്നു. കൊല നടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി കണ്ടെടുക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ റോസിലിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മാനസികാക്വാസ്ഥ്യം നേരിടുന്ന റോസിലിയെ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്
ഇവരെ കോടതിയിൽ ഹാജരാക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ആരോഗ്യനില മോശമായി തുടരുകയാണെങ്കിൽ ആശുപത്രിയിൽ തന്നെ നിരീക്ഷണത്തിലാക്കും. ചെല്ലാനം ആറാട്ടുപുഴക്കടവിൽ ആന്റണിയുടെയും റൂത്തിന്റെയും മകളാണ് ഡെൽന



