Kerala

ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

എറണാകുളം വടക്കേക്കരയിൽ ജ്യൂസ് കടയിൽ ആൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. അസം സ്വദേശി കമാൽ ഹുസൈനാണ് അറസ്റ്റിലായത്. 

കടയിൽ എത്തിയ ആൺകുട്ടികൾക്ക് നേരെ ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. പോക്‌സോ അടക്കം നാല് കേസുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. 

ജ്യൂസ് കടയുടെ മറവിൽ പ്രതി കുട്ടികളെ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കൂടുതൽ കുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുകയാണ്.
 

See also  മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കാൻ സാധ്യത; കാസർകോട് യൂത്ത് കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ

Related Articles

Back to top button