Kerala

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; സഹയാത്രികനെ അടിച്ച് പെൺകുട്ടി

കെഎസ്ആർടിസി ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ അടിച്ച് പെൺകുട്ടി. തിരുവനന്തപുരം വെള്ളറട ഡിപ്പോയിലെ ബസിൽ കാട്ടാക്കട ഭാഗത്ത് വെച്ചാണ് സംഭവം. പെൺകുട്ടിയുടെ സമീപത്ത് ഇരുന്നയാൾ ബാഗ് മറച്ചുവെച്ച് ശരീരത്തിൽ പിടിക്കുകയായിരുന്നു. 

ഇതിന്റെ വീഡിയോ പകർത്തിയ പെൺകുട്ടി കൈ തട്ടി മാറ്റിയ ശേഷം ബഹളം വെക്കുകയും ഇയാളെ അടിക്കുകയും ചെയ്തു. ഇങ്ങനെയാണ് ബസിൽ പെരുമാറുന്നതെന്ന് പെൺകുട്ടി ചോദിച്ചു. തന്നെ ഉപദ്രവിച്ചെന്നും ഇയാളെ ഇറക്കി വിടണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു. എന്നാൽ സഹയാത്രികർ ആരും പ്രതികരിക്കാൻ തയ്യാറായില്ല. 

തുടർന്ന് കണ്ടക്ടർ ബസ് നിർത്തി ഇയാളെ ഇറക്കി വിടുകയായിരുന്നു. പെൺകുട്ടിക്ക് പരാതി ഇല്ലാത്തതിനാലാണ് പോലീസിൽ വിവരം അറിയിക്കാത്തതെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
 

See also  ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ, നാലേ കാൽ ലക്ഷം രൂപ പിഴ

Related Articles

Back to top button