Kerala
ഓഹരിയിലെ ചാഞ്ചാട്ടം പ്രതിഫലിച്ചത് സ്വർണവിലയിൽ; പവന്റെ വിലയിൽ വർധനവ്

സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം സ്വർണവിലയിൽ വർധനവ്. ഓഹരി, കടപത്ര വിപണികൾ ചാഞ്ചാട്ടത്തിലേക്ക് വീണതോടെ സ്വർണത്തിന് നിക്ഷേപം ഉയരുകയും വില വർധനവുണ്ടാകുകയുമായിരുന്നു. പവന് ഇന്ന് 320 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 89,400 രൂപയിലെത്തി
ഗ്രാമിന് 40 രൂപ വർധിച്ച് 11,175 രൂപയായി. രാജ്യാന്തര വില ഔൺസിന് 35 ഡോളർ ഉയർന്ന് 3986 ഡോളറായി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 35 രൂപ വർധിച്ച് 9225 രൂപയായി. വെള്ളി വില ഗ്രാമിന് ഒരു രൂപ ഉയർന്ന് 161 രൂപയായി
ഒക്ടോബർ മാസത്തിലെ സ്വർണവില അനുസരിച്ച് പവന് ഒരു ലക്ഷം കടക്കുമെന്ന് ആശങ്ക ഉയർന്നിരുന്നു. ഒക്ടോബർ 21ന് സ്വർണവില സർവകാല റെക്കോർജായ 97,360 രൂപയിലെത്തിയിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില ഇടിയുന്നതാണ് കണ്ടത്.



