Kerala

കേരള സർക്കാർ ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്തില്ല; വിമർശനവുമായി ഖുശ്ബു

തൃശൂർ: എൽഡിഎഫ് സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും തമിഴ് നടിയുമായ ഖുശ്ബു. കേരള സർക്കാർ ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്തില്ലെന്നും വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിക്കുമെന്നത് മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ സ്വപ്നം മാത്രമാണെന്നും ഖുശ്ബു പറഞ്ഞു.

ബിജെപി പ്രചാരണത്തിന് തൃശൂരിലെത്തിയപ്പോഴായിരുന്നു നടിയുടെ പരാമർശം. അബ്ദുൾ കലാം പറഞ്ഞതുപോലെ സ്വപ്നങ്ങൾ കാണുന്നത് നല്ലതാണെന്നും എന്നാൽ എൽഡിഎഫ് ഭൂരിപക്ഷം നേടി വിജയിക്കുമെന്ന മുഖ‍്യമന്ത്രിയുടെ സ്വപ്നം ഇവിടെ അവസാനിക്കുകയാണെന്നു പറഞ്ഞ ഖുശ്ബു ബിജെപി കേരളത്തിൽ വൻ വിജയം നേടുമെന്ന് കൂട്ടിച്ചേർത്തു.

See also  വയനാട് ഡിസിസി ട്രഷററുടെയും മകന്റെയും മരണത്തിൽ ദുരൂഹത; വിശദമായ അന്വേഷണത്തിന് പോലീസ്

Related Articles

Back to top button