Kerala

മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടപ്പെട്ടെന്ന് പരാതി

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണമെന്ന് പരാതി. കൊച്ചി കലൂരിലെ വാടക വീട്ടിലാണ് മോഷണം നടന്നത്. തട്ടിപ്പ് വസ്തുക്കൾ സൂക്ഷിച്ചിരുന്നത് ഈ വീട്ടിലാണ്. പോലീസ് പരിശോധന നടത്തുകയാണ്. 

പരോളിലുള്ള മോൻസണുമായാണ് പരിശോധന നടത്തുന്നത്. 20 കോടിയുടെ വസ്തുക്കൾ നഷ്ടപ്പെട്ടു എന്ന് മോൻസൺ പറഞ്ഞു. സ്വർണ ഖുറാനുകൾ, വാച്ചുകൾ എന്നിവ നഷ്ടപ്പെട്ടു. കഴിഞ്ഞ വർഷം മാർച്ചിലും മോഷണം നടന്നിരുന്നു. 

കലൂരിലെ വീട്ടിൽ മോഷണം നടന്നതായാണ് മകൻ മനസ് മോൺസനാണ് എറണാകുളം നോർത്ത് പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നതെന്നും വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമായെന്ന് സംശയമുണ്ടെന്നും പരാതിയിൽ പറയുന്നു.

See also  കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ യാത്രക്കാരന്റെ നഗ്നതാ പ്രദർശനം

Related Articles

Back to top button