Kerala

നെഞ്ചുവേദനയെ തുടർന്ന് മെഡിക്കൽ കോളേജിലെത്തിച്ചു; പ്രതി ഐസിയുവിൽ നിന്ന് ചാടി രക്ഷപ്പെട്ടു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടിയ രാജീവാണ് ഇന്ന് പുലർച്ചെ ഐസിയുവിൽ നിന്ന് രക്ഷപ്പെട്ടത്

പ്രതിയെ പിടികൂടുന്ന സമയത്ത് നെഞ്ചുവേദനയുണ്ടെന്ന് പോലീസിനോട് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഇന്നലൈ വൈകുന്നേരം ഇയാളെ മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചത്

ഇന്ന് പുലർച്ചെ ഐസിയു ജനൽ വഴിയാണ് ഇയാൾ ആശുപത്രി ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് കടന്നുകളഞ്ഞത്. പ്രതിക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
 

See also  വിധി ഇന്ന് വരാനിരിക്കെ ചെന്താമരയെ പേടിച്ച് പ്രധാന സാക്ഷി നാടുവിട്ടു

Related Articles

Back to top button