Kerala

അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ പിക്കപ് വാനിന് മുകളിൽ ഗർഡർ വീണു; ഡ്രൈവർക്ക് ദാരുണാന്ത്യം

അരൂർ-തുറവൂർ ഉയരപ്പാത നിർമാണ മേഖലയിൽ ഗർഡർ വീണ് അപകടം. പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീഴുകയായിരുന്നു. പിക്കപ് വാനിന്റെ ഡ്രൈവർ അപകടത്തിൽ മരിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. ചന്തിരൂരിൽ പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം. 

രണ്ട് ഗർഡറുകളാണ് വീണത്. ഒന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായും തകർന്നുവീണു. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. തമിഴ്‌നാട്ടിൽ നിന്ന് മുട്ട കയറ്റി വരികയായിരുന്നു പികപ്പ് വാൻ. എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം ആലപ്പുഴയിലേക്ക് വരുന്നതിനിടെയാണ് അപകടം

രാജേഷ് പിക്കപ് വാനിന്റെ സ്ഥിരം ഡ്രൈവറായിരുന്നില്ല. സ്ഥിരമായി ഓടിക്കുന്നയാൾ അവധിയായതിനാൽ താത്കാലികമായി രാജേഷിനെ വാഹനമോടിക്കാൻ തയ്യാറാക്കുകയായിരുന്നു.
 

See also  കരോൾ തടഞ്ഞതിൽ ഗൂഢാലോചന; അടുത്തിടെ ബിജെപി വിട്ടുപോയവർ പിന്നിലെന്ന് സംശയം: കെ സുരേന്ദ്രൻ

Related Articles

Back to top button