Kerala

അരൂർ ഗർഡർ അപകടം: നഷ്ടപരിഹാരം ഉറപ്പാക്കാതെ രാജേഷിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ

അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണ് മരിച്ച പിക്കപ് വാൻ ഡ്രൈവർ രാജേഷിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം അറിയിച്ചതായി സുഹൃത്ത്. കുടുംബത്തിന്റെ ഏക അത്താണിയെയാണ് നഷ്ടമായത്. നഷ്ടപരിഹാരം ഉറപ്പാക്കും വരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് സുഹൃത്ത് ജോമോൻ പറഞ്ഞു

ഉത്തരവാദപ്പെട്ടവർ ആരും ഇതുവരെ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ല. അധികൃതരുടെ അനാസ്ഥയിലാണ് കുടുംബത്തിന്റെ തീരുമാനമെന്നും ജോമോൻ പറഞ്ഞു. രാജേഷിന്റെ പോസ്റ്റ്‌മോർട്ടം എറണാകുളം ജനറൽ ആശുപത്രിയിൽ നടക്കും. ബന്ധുക്കളും ആശുപത്രിയിലെത്തിയിട്ടുണ്ട്

ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്. പത്തനംതിട്ട സ്വദേശി രാജേഷാണ് മരിച്ചത്. രാജേഷ് ഓടിച്ചിരുന്ന പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീഴുകയായിരുന്നു.
 

See also  പാർട്ടി പറയുന്നിടത്ത് മത്സരിക്കും; വട്ടിയൂർക്കാവാണ് എന്റെ പ്രവർത്തന മണ്ഡലം: കൃഷ്ണകുമാർ

Related Articles

Back to top button