Kerala

ശിവൻകുട്ടി ഇത്രയും പ്രകോപിതനാകാൻ എന്താണ് കാരണമെന്ന് അറിയില്ല: ബിനോയ് വിശ്വം

സിപിഐക്കെതിരായ പരാമർശത്തിൽ മന്ത്രി വി ശിവൻകുട്ടിക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരു പ്രകോപനത്തിനും സിപിഐ വീഴില്ല. ശിവൻകുട്ടി ഇത്രയും പ്രകോപിതനാകാൻ കാരണം അറിയില്ല. ശിവൻകുട്ടിയെ പഠിപ്പിക്കാൻ ആളല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു

സിപിഐക്ക് രാഷ്ട്രീയബോധ്യമുണ്ട്. താൻ പ്രകോപനമുണ്ടാക്കാനും പ്രകോപിതനാകാനും ഇല്ല. ആരും പ്രകോപനം ഉണ്ടാക്കാൻ പാടില്ലാത്ത സാഹചര്യമാണ്. ശിവൻകുട്ടി ആയാലും പ്രകോപനമുണ്ടാക്കരുത്. അത് അദ്ദേഹത്തിനും ബോധ്യമുണ്ടാകും

ആർഎസ്എസിന്റെ വിദ്യാഭ്യാസ അജണ്ടയാണ് പിഎം ശ്രീ. ഫണ്ട് കിട്ടാത്തതിന് ഉത്തരവാദിയല്ലെന്ന് പറയുന്ന ശിവൻകുട്ടിയോട് എന്ത് പറയാനാണ്. എസ് എസ് കെയും പിഎം ശ്രീയും ഒന്നല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു
 

See also  പാലക്കാട് യുഡിഎഫിന് ഒരു റിസ്‌കുമില്ല; സരിനെ മത്സരിപ്പിക്കാനുള്ള ഇടത് തീരുമാനം മണ്ടത്തരം: സതീശൻ

Related Articles

Back to top button