Kerala

എസ് ഐ ആർ നിർത്തിവെക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. എസ്.ഐ.ആർ നിർത്തിവെക്കണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പും എസ്.ഐ.ആറും ഒരേസമയത്താണ് നടക്കുന്നതെന്നും ഇത് ഉദ്യോഗസ്ഥ ക്ഷാമത്തിനും ഭരണസ്തംഭനത്തിനും ഇടയാക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു.

ഇക്കാര്യം കാണിച്ച് ചീഫ് സെക്രട്ടറി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചിരുന്നു. എന്നാൽ നടപടിയൊന്നും ഉണ്ടായില്ലെന്നും എസ്.ഐ.ആറിന് അടിയന്തര പ്രാധാന്യമില്ലെന്നും സർക്കാർ വ്യക്തമാക്കി.

അതേസമയം തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ കോൺഗ്രസ് സഹകരിക്കും.. ഓരോ നിയോജകമണ്ഡലത്തിൻറെയും ചുമതല ഓരോ കെപിസിസി ജനറൽ സെക്രട്ടറിമാർക്ക് നൽകും. പാർട്ടിയുടെ ബൂത്ത് ലെവൽ ഏജൻറുമാരെ വോട്ടു ചേർക്കാനും പാർട്ടി അനുകൂല വോട്ട് ഉറപ്പിക്കാൻ സജീവമായി ഇറക്കാനാണ് തീരുമാനം.
 

See also  തമ്മിലടിച്ച് ചാലക്കുടിയിലെ ധ്യാന ദമ്പതികൾ; തലയ്ക്കടിച്ചെന്നും കടിച്ചെന്നും പരാതി, പോലീസ് കേസെടുത്തു

Related Articles

Back to top button