National

തമിഴ്‌നാട് ഗൂഡല്ലൂരിൽ കരടിയുടെ ആക്രമണത്തിൽ കർഷകന് ഗുരുതര പരുക്ക്

തമിഴ്‌നാട്ടിൽ കരടിയുടെ ആക്രമണത്തിൽ കർഷകന് ഗുരുതര പരുക്ക്. ഗൂഡല്ലൂർ സ്വദേശി ഗോപാലിനാണ്(60) പരുക്കേറ്റത്. ലോവർ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിൽ പെരുമാൾ കോവിൽ ഫോറസ്റ്റ് സ്‌റ്റേഷന് സമീപത്താണ് സംഭവം.

സുഹൃത്ത് രാമറിനൊപ്പം കൃഷിസ്ഥലത്തേക്ക് പോകുകയായിരുന്നു ഗോപാൽ. ഇർ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡരികിൽ വെച്ച ശേഷം കൃഷിയിടത്തിലേക്ക് കയറുന്നതിനിടെയാണ് കരടിയുടെ ആക്രമണമുണ്ടായത്. രാമർ ഓടി മാറിയതിനാൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു.

നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയതോടെയാണ് കരടി പിൻമാറിയത്. ഗുരുതരമായി പരുക്കേറ്റ ഗോപാലിനെ മധുര മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

See also  ബോളിവുഡിന്റെ പ്രിയതാരം ശ്രീദേവിയുടെ മരണത്തിലെ ദുരൂഹതകള്‍ ഇനിയും ബാക്കി

Related Articles

Back to top button