Kerala

സുപ്രീം കോടതിയെ സമീപിക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി

വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിൽ സുപ്രീം കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. എസ് ഐ ആറുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. മെയ് മാസത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും അതിനാൽ തിരക്കുപിടിച്ച് എസ് ഐ ആർ നടപ്പിലാക്കേണ്ട കാര്യമില്ലെന്നുമായിരുന്നു സർക്കാർ വാദിച്ചത്

സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ ഹൈക്കോടതി നാളെ ഉത്തരവിറക്കും. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ എസ്‌ഐആർ നടപടികൾ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. 

ഉദ്യോഗസ്ഥ ക്ഷാമം അടക്കം പരിഗണിച്ച് എസ്‌ഐആർ നടപടികൾ നീട്ടിവെക്കണമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയും സർക്കാരിന്റെയും വാദം കേട്ട സിംഗിൾ ബെഞ്ച് ഹർജി നാളെ വിധി പറയാൻ മാറ്റി
 

See also  എന്തിനാണ് എന്റെ നെഞ്ചത്തോട്ട് കയറുന്നതെന്ന് സതീശൻ

Related Articles

Back to top button