Kerala

നാമനിർദേശ പത്രിക ഇന്ന് മുതൽ സമർപ്പിക്കാം

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. രാവിലെ 11 മണി മുതൽ പത്രിക നൽകാം. ഈ മാസം 21നാണ് നാമനിർദേശ പത്രിക നൽകാനുള്ള അവസാന തീയതി. 

സ്ഥാനാർഥിക്ക് നേരിട്ടോ നിർദേശകൻ വഴിയോ പത്രിക നൽകാം. വരണാധികാരിയുടെ ഓഫീസിൽ സ്ഥാനാർഥിയടക്കം അഞ്ച് പേർക്ക് മാത്രമാണ് പ്രവേശനം നൽകുക. സൂക്ഷ്മ പരിശോധന ഈ മാസം 22ന് നടക്കും. നവംബർ 24ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി

രണ്ട് ഘട്ടങ്ങളിലായാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഡിസംബർ 9നും രണ്ടാം ഘട്ടം ഡിസംബർ 11നും നടക്കും. ഡിസംബർ 13നാണ് വോട്ടെണ്ണൽ നടക്കുക.
 

See also  അന്വേഷണ പുരോഗതി ഇന്ന് എസ്‌ഐടി ഹൈക്കോടതിയിൽ അറിയിക്കും

Related Articles

Back to top button