Kerala

തീവ്ര വോട്ടർ പട്ടിക പരിശോധനക്കെതിരെ സിപിഎം സുപ്രീം കോടതിയെ സമീപിക്കും: എംവി ഗോവിന്ദൻ

വോട്ടർ പട്ടിക തീവ്ര പരിശോധനക്കെതിരെ സിപിഎം സുപ്രീം കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സർക്കാരും സിപിഎമ്മും എസ് ഐ ആറിന് എതിരാണ്. രാഷ്ട്രീയ വിയോജിപ്പ് തുടരുമ്പോഴും എസ് ഐ ആർ നടപടികളുമായി സഹകരിക്കണമെന്നും എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു

വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് എല്ലാവരും ഉറപ്പാക്കണം. നടപടികളിൽ നിന്ന് മാറി നിന്നാൽ കേരളത്തിൽ വലിയ രീതിയിലുള്ള വോട്ട് ചോർച്ചയുണ്ടാകും. ഫോം വിതരണം പോലും ഫലപ്രദമായി നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞിട്ടില്ല. നിയമ യുദ്ധം എത്രത്തോളം പോകാൻ കഴിയുമോ അത്രത്തോളം പോകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു

സർക്കാരും സിപിഎമ്മും സുപ്രീം കോടതിയിൽ ഹർജി നൽകും. സിപിഎം പ്രത്യേകമായി സുപ്രീം കോടതിയെ സമീപിക്കും. ബിഹാർ പരാജയത്തെ മതനിരപേക്ഷ കക്ഷികൾ ശരിയായി വിലയിരുത്തി പോകണം. എസ്‌ഐആറിലൂടെ ലക്ഷക്കണക്കിനാളുകളുടെ പേരുകൾ നീക്കം ചെയ്യപ്പെട്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു
 

See also  പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി, സഭ നിർത്തിവെച്ച് ചർച്ച ചെയ്യും

Related Articles

Back to top button