Kerala

തിരുവനന്തപുരത്ത് വൻ സ്വർണവേട്ട; ട്രെയിനിൽ കടത്തിയ 4 കോടിയുടെ സ്വർണം പിടികൂടി

തിരുവനന്തപുരത്ത് വൻ സ്വർണ വേട്ട. ട്രെയിനിൽ കടത്തുകയായിരുന്ന നാല് കോടിയോളം വില വരുന്ന സ്വർണം പിടികൂടി. ഡാൻസഫ് ഇന്റലിജൻസ് സംഘം നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. 

കന്യാകുമാരി- ബാംഗ്ലൂർ ഐലൻഡ് എക്‌സ്പ്രസിൽ നിന്ന് അസ്വഭാവികമായി കണ്ട ബാഗ് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. തമ്പാനൂർ റെയിൽവേ പോലീസ് സ്വർണവും
ഒപ്പമുണ്ടായിരുന്ന ആളെയും കസ്റ്റഡിയിൽ എടുത്തു. 

മതിയായ രേഖകൾ ഇല്ലാതെയാണ് സ്വർണം ഇയാൾ തിരുവനന്തപുരത്ത് എത്തിച്ചത്. വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

See also  ജനകീയ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നില്ല; പ്രിയങ്ക ഗാന്ധി വൈകാരികത മുതലെടുത്ത് വോട്ട് തേടുന്നു: സത്യൻ മൊകേരി

Related Articles

Back to top button