Kerala

ഒന്നര വയസുള്ള സഹോദരിയുടെ വാ പൊത്തിപ്പിടിച്ച് 14കാരിയെ പീഡിപ്പിച്ചു; സംഭവം തിരുവല്ലയിൽ

പത്തനംതിട്ട തിരുവല്ലയിൽ 14 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഇതര സംസ്ഥാന തൊഴിലാളിയുടെ 14 വയസുള്ള മകളാണ് പീഡനത്തിന് ഇരയായത്. 

ബംഗാൾ സ്വദേശികളായ പ്രതികൾക്കെതിരെ പോക്‌സോ വകുപ്പുകൾ അടക്കം ചുമത്തിയതായി പോലീസ് അറിയിച്ചു. അച്ഛനും അമ്മയും ജോലിക്ക് പോയപ്പോൾ പ്രിതകൾ വീടിനുള്ളിൽ അതിക്രമിച്ച് കയറുകയായിരുന്നു. 

വീട്ടിലുണ്ടായിരുന്ന ഒന്നര വയസുള്ള ഇളയ കുട്ടിയുടെ വാ പൊത്തി്പിട്ട ശേഷമായിരുന്നു 14കാരിയെ പീഡിപ്പിച്ചത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പ്രതികളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
 

See also  എൻഎസ്എസിന് വിശ്വാസം സർക്കാരിനെ; കോൺഗ്രസിന്റേത് കള്ളക്കളി: ജി സുകുമാരൻ നായർ

Related Articles

Back to top button