Kerala

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ ശക്തൻ രാജിവെച്ചു; അനുനയ ശ്രമത്തിന് കെപിസിസി

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ ശക്തൻ രാജിവെച്ചു. കെപിസിസി നേതൃത്വത്തിന് രാജിക്കത്ത് കൈമാറി. അതേസമയം നേതൃത്വം രാജി സ്വീകരിച്ചിട്ടില്ല. ശക്തനുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അനുനയ ചർച്ച നടത്തിയേക്കും

താത്കാലിക ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നൊഴിവാക്കണമെന്നും കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനം തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് ശക്തൻ നേരത്തെ നേതൃത്വത്തെ സമീപിച്ചിരുന്നു. പാലോട് രവി വെച്ചപ്പോൾ 10 ദിവസത്തേക്ക് എന്ന് പറഞ്ഞ് ഏൽപ്പിച്ച ചുമതല 3 മാസമായിട്ടും മാറ്റാത്ത സാഹചര്യത്തിലാണ് രാജി

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും എൻ ശക്തന് താത്പര്യമുണ്ട്. ഡിസിസി പ്രസിഡന്റിന്റേത് ജില്ലയിലാകെ പൂർണ ശ്രദ്ധ വേണ്ട ചുമതലയാണെന്നാണ് ശക്തന്റെ വാദം
 

See also  ജില്ലക്ക് പുറത്ത് സമ്മേളനങ്ങളിൽ പങ്കെടുക്കരുത്; ഇ എസ് ബിജിമോൾക്ക് സിപിഐയുടെ വിലക്ക്

Related Articles

Back to top button