Kerala

വൈഷ്ണ സുരേഷിന് മത്സരിക്കാനാകുമോ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നറിയാം

തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്ന്. ഹൈക്കോടതി നിർദേശപ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തെളിവെടുപ്പ് നടത്തി. വൈഷ്ണയും പരാതിക്കാരനായ സിപിഎം പ്രവർത്തകനും കോർപറേഷൻ ഉദ്യോഗസ്ഥരും ഹിയറിംഗിന് ഹാജരായി

ഔദ്യോഗിക രേഖകളിൽ ഉള്ള വിലാസത്തിലാണ് വോട്ട് ചേർക്കാൻ അപേക്ഷ നൽകിയതെന്നും മുട്ടട വാർഡിലെ താമസക്കാരിയാണെന്നും വൈഷ്ണ അറിയിച്ചു. എന്നാൽ ഏഴ് വർഷമായി താമസിക്കാത്ത വിലാസത്തിലാണ് വൈഷ്ണ വോട്ട് ചേർത്തതെന്ന് സിപിഎം പ്രവർത്തകനായ ധനേഷ് ചൂണ്ടിക്കാട്ടി. 

വൈഷ്ണയുടെ കാര്യത്തിൽ ശരിയായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഇല്ലെങ്കിൽ സവിശേഷ അധികാരം ഉപയോഗിക്കുമെന്നും ഹൈക്കോടതി സൂചിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് കോടതിയെ അറിയിക്കും.
 

See also  കഠിനംകുളം ആതിര വധക്കേസ്; പ്രതി ജോൺസൺ ഔസേപ്പിന്റെ ജാമ്യാപേക്ഷ തള്ളി

Related Articles

Back to top button