Kerala

ആശ്വസിക്കാനായില്ല, കുതിച്ചുയർന്ന് സ്വർണവില; പവന് വീണ്ടും 91,000 കടന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് ഇന്ന് 880 രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില വീണ്ടും 91,000 രൂപ കടന്നു. 91,560 രൂപയാണ് ഇന്നൊരു പവന്റെ വില. ഗ്രാമിന് 110 രൂപ ഉയർന്ന് 11,445 രൂപയായി

ഇന്നലെ 1280 രൂപ പവന് കുറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പവന് വില കുറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ഇന്ന് വീണ്ടും വിലയിൽ ചാഞ്ചാട്ടം അനുഭവപ്പെടുകയായിരുന്നു. 

രാജ്യാന്തര വിലയിലെ മാറ്റമാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. 18 കാരറ്റ് സ്വർണവിലയും വർധിച്ചു. ഗ്രാമിന് 90 രൂപ ഉയർന്ന് 9364 രൂപയായി
 

See also  പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

Related Articles

Back to top button