Kerala

വനിതാ സംവരണ സീറ്റിൽ ട്രാൻസ്‌ജെൻഡറിന് മത്സരിക്കാനാകില്ലെന്ന് കമ്മീഷൻ; ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർഥി

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പോത്തൻകോട് ഡിവിഷനിൽ കോൺഗ്രസ് പ്രഖ്യാപിച്ച ട്രാൻസ്‌ജെൻഡർ സ്ഥാനാർഥി അമേയ പ്രസാദ് മത്സരിക്കുന്നതിൽ അനിശ്ചിതത്വം. വനിതാ സംവരണ സീറ്റാണിത്. വനിതാ സീറ്റിൽ ട്രാൻസ്‌ജെൻഡറിന് മത്സരിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. എന്നാൽ താൻ സ്ത്രീയാണെന്നും സംവരണ സീറ്റിൽ മത്സരിക്കാനാകുമെന്നും അമേയ പറയുന്നു

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കമ്മീഷൻ അനുവദിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അമേയ പറഞ്ഞു. അതേസമയം നിയമപ്രശ്‌നം നേരിടാൻ സാധ്യതയുള്ളതിനാൽ അമേയക്കൊപ്പം ഒരു ഡമ്മി സ്ഥാനാർഥി കൂടി പത്രിക സമർപ്പിക്കുന്നുണ്ട്

ഇന്ന് പത്രിക സമർപ്പിക്കും. ഞാൻ സ്ത്രീയാണ്. സർട്ടിഫിക്കറ്റിലടക്കം സ്ത്രീ എന്ന് തന്നെയാണുള്ളത്. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിൽ ട്രാൻസ്‌ജെൻഡർ എന്ന് വന്നതാണ് പ്രശ്‌നമായത്. മത്സരിക്കാൻ അനുവദിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് ലഭിച്ച നിയമോപദേശമെന്നും ഇവർ പറഞ്ഞു

See also  പിണറായിയിൽ കോൺഗ്രസ് ഓഫീസ് തീവെച്ച് നശിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

Related Articles

Back to top button