Kerala

എ പത്മകുമാറിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നു

ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ ചോദ്യം ചെയ്യലിനായി എസ്‌ഐടി സംഘത്തിന് മുന്നിൽ ഹാജരായി. ഹാജരായി. എസ്‌ഐടി തലവൻ എസ്.പി ശശിധരന്റെ നേതൃത്വത്തിൽ ചോദ്യംചെയ്യുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ ഉൾപ്പടെയുള്ള ചോദ്യങ്ങൾ പത്മകുമാറിന് നേരിടേണ്ടി വരും. തിരുവനന്തപുരത്ത് വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.

2019 ൽ ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണവും കട്ടിളപ്പാളികളും അറ്റകുറ്റപണിയ്ക്കായി കൊണ്ടുപോകുമ്പോൾ ചുമതയിലുണ്ടായിരുന്നത് എ പത്മകുമാർ ആയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ എ പത്മകുമാർ നിർബന്ധിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ദേവസ്വം ജീവനക്കാർ മൊഴി നൽകിയത്.

അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഒരു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. അതീവ സുരക്ഷയിലാണ് എൻ വാസുവിനെ കോടതിയിൽ ഹാജരാക്കിയത്.
 

See also  വിടി ബൽറാം രാജിവെച്ചിട്ടില്ല, പാർട്ടി നടപടിയെടുത്തിട്ടില്ല: പിന്തുണയുമായി സണ്ണി ജോസഫ്

Related Articles

Back to top button