Kerala

സ്‌കൂൾ മാനേജ്‌മെന്റിനെതിരെ മരിച്ച കുട്ടിയുടെ ബന്ധുക്കൾ

ഇടുക്കി വാഴത്തോപ്പിൽ സ്‌കൂൾ ബസ് കയറി പ്ലേ സ്‌കൂൾ വിദ്യാർഥിനി മരിച്ച സംഭവത്തിൽ സ്‌കൂൾ മാനേജ്‌മെന്റിനെതിരെ കുട്ടിയുടെ ബന്ധുക്കൾ. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂൾ മാനേജ്‌മെന്റിനെതിരെ കേസെടുക്കണമെന്ന് മരിച്ച നാല് വയസുകാരി ഹെയ്‌സൽ ബെന്നിന്റെ ബന്ധു ഷിബു ആവശ്യപ്പെട്ടു. സ്‌കൂൾ അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ഷിബു ആരോപിച്ചു

ഡ്രൈവർക്കെതിരെ കേസെടുത്തതു കൊണ്ട് മാത്രം കാര്യമായില്ല. ആയമാർ കുട്ടികളെ കൃത്യമായി ക്ലാസുകളിൽ എത്തിക്കേണ്ടതായിരുന്നു. മറ്റൊരു കുട്ടിക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കാനുള്ള നടപടി വേണമെന്നും ബന്ധു ചൂണ്ടിക്കാട്ടി. 

സംഭവത്തിൽ സ്‌കൂൾ ബസ് ഡ്രൈവർ എംഎസ് ശശിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് സ്‌റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയ ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. തടിയമ്പറമ്പ് പറപ്പള്ളിൽ ബെൻ ജോൺസന്റെ മകളാണ് മരിച്ച ഹെയ്‌സൽ ബെൻ.
 

See also  ആണ്‍സുഹൃത്ത്‌ മതം മാറാൻ നിർബന്ധിച്ചു, മർദിച്ചു; കോതമംഗലത്ത് ടിടിഐ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ

Related Articles

Back to top button