Kerala

കൊല്ലം കാവനാട് കായലിൽ മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു; തൊഴിലാളികൾക്ക് പരുക്ക്

കൊല്ലം കാവനാട് മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു. രണ്ട് ബോട്ടുകൾക്കാണ് കായലിന് നടുക്ക് വെച്ച് തീപിടിച്ചത്. പ്രദേശത്ത് കനത്ത പുക ഉയർന്നിട്ടുണ്ട്. പാചകത്തിനായി സൂക്ഷിച്ച ഗ്യാസ് ലീക്ക് ആകുകയും തീ പടരുകയുമായിരുന്നു. 

കൂടുതൽ ബോട്ടുകളിലേക്ക് തീപടരാതിരിക്കാനായി ബോട്ടുകൾ കെട്ടഴിച്ചുവിട്ടു. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികൾക്ക് നിസാര പരുക്കുകൾ സംഭവിച്ചു. കായലിൽ ആയതിനാൽ ഫയർ ഫോഴ്‌സ് വാഹനം എത്തിക്കാൻ കഴിയാത്തത് തീ അണയ്ക്കുന്നതിന് വെല്ലുവിളിയായി. 

പ്രദേശത്തെ ഐസ് പ്ലാന്റിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് തീയണക്കാൻ ശ്രമം തുടരുന്നത്. ഫയർഫോഴ്‌സ് തൊട്ടടുത്തുള്ള തുരുത്തിൽ നിന്നും തീയണക്കാൻ ശ്രമിക്കുന്നുണ്ട്. ആന്ധ്ര സ്വദേശികളായ രാജു, അശോക് എന്നിവർക്കാണ് പരുക്കേര്‌റത്.
 

See also  വീണ്ടും മുക്കാൽ ലക്ഷം കടന്ന് സ്വർണവില; പവന് ഇന്ന് ഉയർന്നത് 280 രൂപ

Related Articles

Back to top button