Kerala

പിവി അൻവറിന്റെ വീട്ടിൽ ഇഡി റെയ്ഡ്; സഹായിയുടെ വീട്ടിലും പരിശോധന

പിവി അൻവറിന്റെ വീട്ടിൽ ഇഡി റെയ്ഡ്. മലപ്പുറം ഒതായിയിലെ വീട്ടിലാണ് പരിശോധന. അൻവറിന്റെ സഹായിയുടെ വീട്ടിലും പരിശോധന നടത്തി. സ്ഥലത്തിന്റെ രേഖകൾ ഉപയോഗിച്ച് വായ്പ എടുത്തതുമായി ബന്ധപ്പെട്ടാണ് പരിശോധന.

കഴിഞ്ഞ ദിവസം വിജിലൻസും ഇതുസംബന്ധിച്ച പരിശോധന നടത്തിയിരുന്നു. എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച പിവി അൻവർ നിലവിൽ തൃണമൂൽ കോൺഗ്രസിലാണ്. 

നിലമ്പൂരിൽ എംഎൽഎ സ്ഥാനം രാജിവെച്ച് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനാണ് അൻവർ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
 

See also  ഐശ്വര്യ ലക്ഷ്മിയെ ലിപ്‌ലോക്ക് ചെയ്യണമെന്ന് ആറാട്ടണ്ണന്‍; കൊടുത്ത കൈ പിന്നിലോട്ട് വലിച്ച് നടി; വീണ്ടും എയര്‍ അണ്ണന്‍

Related Articles

Back to top button