Kerala

സ്ത്രീയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ട സംഭവം; കൊലപാതകം സമ്മതിച്ച് വീട്ടുടമ ജോർജ്

കൊച്ചി തേവര കോന്തുരുത്തിയിൽ സ്ത്രീയുടെ ജഡം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന വീട്ടുടമ ജോർജ് കുറ്റം സമ്മതിച്ചു. കൊലപ്പെട്ടത് എറണാകുളം സ്വദേശിനിയായ സെക്‌സ് വർക്കർ ആണെന്നാണ് സംശയം. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണം. പ്രതി സ്ത്രീയെ എറണാകുളം സൗത്തിൽ നിന്നും കയറ്റി കൊണ്ട് വന്നതാണ്.

വീടിനകത്ത് രക്ത കറ കണ്ടെത്തിയിട്ടുണ്ട്. വീടിനകത്ത് നിന്ന് മൃതദേഹം വലിച്ച് പുറത്തുകൊണ്ടുവന്ന് രക്തക്കറയാണ് കണ്ടെത്തിയത്. പ്രതി മദ്യലഹരിയിലാണ്. മറ്റ് വിവരങ്ങൾ പരിശോധിച്ചുവരികയാമെന്ന് പോലീസ് അറിയിച്ചു. ആദ്യം പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് സൗത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.

പ്രതി മദ്യലഹരിയിൽ ആയതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. താൻ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയെന്നാണ് പ്രതി നൽകിയിരിക്കുന്ന മൊഴി. ഇയാളുടെ വീടിനോടുചേർന്നാണ് മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. രാവിലെ പരിസരത്തെത്തിയ ഹരിത കർമ്മ സേനാംഗങ്ങളാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നീട് പ്രദേശവാസികളെ വിവരമറിയിക്കുകയും തുടർന്ന് പോലീസ് എത്തുകയുമായിരുന്നു.

See also  സംസ്‌കാര ചടങ്ങ് നടക്കുമ്പോൾ ഉദ്ഘാടനം; മൻമോഹൻ സിംഗിനോട് മുഖ്യമന്ത്രി അനാദരവ് കാണിച്ചെന്ന് വിഡി സതീശൻ

Related Articles

Back to top button