Kerala

കോട്ടയത്ത് മദ്യലഹരിയിൽ ഗേറ്റും തകർത്ത് കാർ വീട്ടിലേക്ക് ഇടിച്ചുകയറ്റി; മതിലിൽ ഇടിച്ച് നിന്നു

കോട്ടയത്ത് മദ്യലഹരിയിൽ ഗേറ്റും തകർത്ത് വീട്ടിലേക്ക് കാർ ഇടിച്ചുകയറ്റി. കറുകച്ചാൽ പനയമ്പാലയിൽ കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് സംഭവം. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി പ്രിനോ ഫിലിപ്പാണ് മദ്യലഹരിയിൽ വീട്ടിനുള്ളിലേക്ക് കാർ ഇടിച്ച് കയറ്റിയത്

വയോധിക മാത്രം താമസിക്കുന്ന വീടിന്റെ ഗേറ്റ് ഇടിച്ചു തകർത്ത് അമിത വേഗതയിൽ മുന്നോട്ടു കുതിച്ച കാർ വീടിന്റെ മതിലും തകർത്താണ് നിന്നത്. സമീപവാസികളും നാട്ടുകാരും ഉടനെ ഓടിയെത്തി

പോലീസ് എത്തി പ്രിനോയെ കസ്റ്റഡിയിലെടുത്തു. ഇയാളെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. പ്രതിയുടെ ലൈസൻസ് റദ്ദാക്കാൻ റിപ്പോർട്ട് നൽകും
 

See also  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് നേതാവ് സജന

Related Articles

Back to top button