Kerala

കൊച്ചിയിൽ സിപിഒയെ ബ്ലാക്ക്‌മെയിൽ ചെയ്ത് എസ്‌ഐ 4 ലക്ഷം തട്ടി

കൊച്ചിയിൽ സിവിൽ പോലീസ് ഓഫീസറെ ബ്ലാക്ക്‌മെയിൽ ചെയ്ത് എസ്‌ഐ നാല് ലക്ഷം രൂപ തട്ടിയെടുത്തു. പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ കെകെ ബിജുവിനെതിരെയാണ് കേസ്. സിപിഒ സ്പായിൽ പോയത് ഭാര്യയെ അറിയിക്കുമെന്നും സ്പായിൽ നിന്ന് മാല മോഷ്ടിച്ചെന്നും പറഞ്ഞായിരുന്നു ഭീഷണിപ്പെടുത്തിയത്. 

സിപിഒ സ്പായിൽ പോയി മടങ്ങിയ ശേഷം ജീവനക്കാരിയുടെ മാല കാണാതെ പോയി എന്ന് പറഞ്ഞ് സിപിഒയെ ഫോൺ വിളിച്ചിരുന്നു. തുടർന്ന് ജീവനക്കാരിയുടെ താലിമാല മോഷ്ടിച്ചു എന്ന് കാണിച്ച് സിപിഒയ്‌ക്കെതിരെ പരാതി ഉന്നയിക്കുകയായിരുന്നു. ഈ വിഷയത്തിലാണ് ഇടനലിക്കാരനായി എസ്‌ഐ ബിജു ഇടപെടുന്നത്. പണം നൽകണമെന്നും വീട്ടിൽ അറിഞ്ഞാൽ വിഷയമാകുമെന്നും എസ്‌ഐ ബിജു സിപിഒയോട് പറയുന്നു. 

പിന്നാലെ സിപിഒയെ കബളിപ്പിച്ച് നാല് ലക്ഷം രൂപ തട്ടുകയായിരുന്നു. ഇതോടെ സിപിഒ പരാതി നൽകി. അന്വേഷണത്തിൽ വസ്തുതയുണ്ടെന്ന് പോലീസ് കണ്ടെത്തുകയും എസ്‌ഐക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. സ്പാ നടത്തുന്ന യുവതിയടക്കം മൂന്ന് പേർ പ്രതികളാണ്

See also  കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം; കമ്പനിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു

Related Articles

Back to top button